ഖുലൈസ്-ഖുലൈസിലെ കലാ സ്‌നേഹികളുടെയും കലാകാരന്‍മാരുടെയും കൂട്ടായ്മയായ ഖുലൈസ് മ്യൂസിക് ബാന്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. ഖുലൈസില്‍ സന്ദര്‍ശാനാര്‍ത്ഥം എത്തിയ വിദ്യാര്‍ത്ഥികളുടെ ഗൃഹ സന്ദര്‍ശനം നടത്തിയാണ് ഉപഹാരങ്ങള്‍ സമ്മാനിച്ചത്.
പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി വിജയിച്ച സന ഫാത്തിമക്ക് ഖുലൈസ് മ്യൂസിക് ബാന്‍ഡ് ഭാരവാഹികള്‍ മൊമൊന്റോ നല്‍കി തുടക്കം കുറിച്ചു. ഗൃഹ സന്ദര്‍ശന ത്തിന് ഹംസ വലിയപറമ്പ്,അന്‍സിഫ് പടിഞ്ഞാക്കര,റഷീദ് എറണാകുളം,റഫീഖ് കൂറ്റനാട്,ഷുക്കൂര്‍ ഫറോക്,അഫ്‌സല്‍ മങ്കട,അഫ്‌സല്‍ മേല്‍മുറി,അദുപ്പ മഞ്ചേരി,സൈനുദ്ധീന്‍ പട്ടാമ്പി എന്നിവര്‍ നേതൃത്വം നല്‍കി.