ഹാജിമാര്‍ക്കായി കെ.എം.സി.സി ഖുന്‍ഫുദ രക്തം ശേഖരിച്ചു

ഖുന്‍ഫുദ- അന്താരാഷ്ട്ര രക്തദാന ദിനത്തില്‍ ഖുന്‍ഫുദ  കെഎംസിസി ഖുന്‍ഫുദ  ജനറല്‍ ആശുപത്രി  ബ്ലഡ് ബാങ്ക് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് ഈ വര്‍ഷത്തെ ഹാജിമാര്‍ക്കായി രക്തശേഖരണ ക്യാമ്പ് സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ അമ്പതോളം പേര്‍ പങ്കെടുത്തു. അത്യാവശ്യഘട്ടങ്ങളില്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള മുന്‍കരുതലായാണ് രക്തം ശേഖരണം നടത്തുന്നത്.
ഹാജിമാര്‍ക്കായി ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ഒരു ക്യാമ്പ്  കെ എം സി സി സംഘടിപ്പിച്ചത്.
രക്തദാന ക്യാമ്പ് ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഹസ്സന്‍ സഹറാനി ഉദ്ഘാടനം ചെയ്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി കാണിക്കുന്ന സേവന സന്നദ്ധത അദ്ദേഹം പ്രശംസിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു, ആബിദ് അബ്ദുസമദ് സലാം ഡോള്‍ഫിന്‍  എന്നിവര്‍ സംസാരിച്ചു.
സമദ് പൊന്നോത്ത്, സലിം ബഹനി, റിയാസ്, ഹബീബ്‌റഹ്മാന്‍, മുഹമ്മദലി മങ്ങാടന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

 

Latest News