തെലങ്കാനയിലെ ടി.ആര്‍.എസ് എം.പി ബാല്‍ക സുമനെതിരെ ലൈംഗികാരോപണവുമായി സഹോദരിമാരായ യുവതികള്‍. പരാതിയുമായി യുവതികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. തങ്ങളുടെ പരാതിയില്‍ പൊലിസ് നടപടിയെടുക്കുന്നില്ലെന്നും പകരം തങ്ങള്‍ക്കെതിരായി എ.എഫ്.ഐ.ആര്‍ തയ്യാറാക്കുകയായിരുന്നു എന്നും യുവതികള്‍ കത്തില്‍ പറയുന്നു. എം.പി ബാല്‍ക സുമന്‍ യുവതികളിലൊരാള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ മോര്‍ഫ് ചെയ്തതെന്ന് സംശയിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അതേസമയം ചിത്രം യുവതികള്‍ തന്നെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നതായും പൊലിസ് വ്യക്തമാക്കി.തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു യുവതികളുടെ ലക്ഷ്യമെന്നാണ് എം.പിയുടെ വിശദീകരണം.