തിരുവനന്തപുരം- യു.എസ് സന്ദര്‍ശന വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ട്രക്ക് യാത്ര കള്ളക്കഥയെന്ന് പരിഹസിച്ച് ബി.ജെ.പി നേതാവ് അനില്‍ ആന്റണി. വ്യാജ കഥകള്‍ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും മറ്റൊരു ശ്രമം കൂടി പൊളിഞ്ഞുവെന്ന് അനില്‍ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ യാത്ര ചെയ്ത ട്രക്ക് ഓടിച്ചിരുന്നത് സാധാരണ െ്രെഡവറല്ലെന്നും, ഇന്ത്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസിന്റെ അമേരിക്കയിലെ പ്രസിഡന്റാണെന്നുമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പരിഹാസം. രാഹുല്‍ യാത്ര ചെയ്ത ട്രക്കിന്റെ െ്രെഡവര്‍ തല്‍ജീന്ദര്‍ സിങ് വിക്കി ഗില്‍ ഇന്ത്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് അമേരിക്കയുടെ (ഐഒവൈസിഎ) പ്രസിഡന്റാണെന്നാണ് വെളിപ്പെടുത്തല്‍.
വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും മറ്റൊരു ശ്രമം കൂടി പൊളിഞ്ഞിരിക്കുന്നു. സാധാരണക്കാരനായ ട്രക്ക് െ്രെഡവര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ യൂത്ത് പ്രസിഡന്റാണെന്നും വിദ്വേഷം നിമിത്തം പാര്‍ട്ടി വിട്ട ഇയാള്‍മുന്‍പ് ബിജെപി ആരാധകനായിരുന്നുവെന്നും അനില്‍ ആന്റണി ആരോപിച്ചു.
യു.എസ് സന്ദര്‍ശനത്തിനിടെ രാഹുല്‍ വാഷിംഗ്ടണില്‍നിന്നു ന്യൂയോര്‍ക്കിലേക്ക് 190 കിലോമീറ്റര്‍ ട്രക്ക് യാത്ര നടത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. യാത്രക്കിടെ രാഹുല്‍ ഇന്ത്യന്‍ വംശജരായ െ്രെഡവര്‍മാരുമായി സംഭാഷണം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതെല്ലാം മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയ പിആര്‍ വര്‍ക്കാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Another attempt to create fake narratives by @INCIndia @RahulGandhi come a cropper ! Youth President of Indian Overseas Congress - America was the so called common truck driver who was apparently a BJP fan who left the party because of ‘hatred’ https://t.co/XDyvlhqELx
— Anil K Antony (@anilkantony) June 17, 2023