തിരുവല്ല - എലിപ്പനി മൂലം പത്തനംതിട്ടയിൽ ഒരാൾ മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജനാ(60)ണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അതിനിടെ, മഴ മൂലം സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയാൻ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.