തളിപ്പറമ്പ്- ആശുപത്രിയിലെ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീക്ക് പാമ്പ് കടിയേറ്റു. തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാര്‍ഡിലാണ് സംഭവം. ചെമ്പേരി സ്വദേശി ലതയ്ക്കാണ് (55) അണലിയുടെ കടിയേറ്റത്. ഇവരെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേ വാര്‍ഡില്‍ നിലത്ത് കിടന്നപ്പോഴാണ് ലതയെ പാമ്പ് കടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് ലതയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ഇതിന് പിന്നാലെ പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു.