ന്യൂദല്‍ഹി-ഇന്ത്യയില്‍ 7.2 ശതമാനം ജനങ്ങള്‍ക്ക് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപമുണ്ടെന്ന് കണക്ക്. ലോകത്ത് 42 കോടി പേരാണ് ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പേര്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ പണം മുടക്കിയിരിക്കുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ നിന്നുള്ള 10.33 കോടി പേര്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ നിന്നുള്ള 5.82 കോടി പേരും മൂന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്നുള്ള 4.5 കോടി പേരും നാലാം സ്ഥാനത്തുള്ള വിയറ്റ്‌നാമില്‍ നിന്നുള്ള 2.03 കോടി പേരും അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാനില്‍ നിന്നുള്ള 1.54 കോടി പേരും ക്രിപ്‌റ്റോ കറന്‍സികളില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ജനസംഖ്യയില്‍ 7.2 ശതമാനം പേരും ചൈനീസ് ജനസംഖ്യയില്‍ 4.1 ശതമാനം പേരും അമേരിക്കന്‍ ജനസംഖ്യയില്‍ 13.2 ശതമാനം പേരും വിയറ്റ്‌നാം ജനസംഖ്യയില്‍ 20.5 ശതമാനം പേരും പാക്കിസ്ഥാന്‍ ജനസംഖ്യയില്‍ 6.4 ശതമാനം പേരും ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവും പ്രശസ്തമായ ബിറ്റ്‌കോയിന്‍ മൂല്യം കഴിഞ്ഞ വര്‍ഷം 64 ശതമാനം തോതില്‍ ഇടിഞ്ഞിരുന്നു. നിലവില്‍ 25,000 റിയാലിനടുത്തുള്ള നിരക്കിലാണ് ബിറ്റ്‌കോയിന്‍ ക്രയവിക്രയം ചെയ്യപ്പെടുന്നത്. ജൂണ്‍ മാസത്തില്‍ ബിറ്റ്‌കോയിന്‍ മൂല്യം എട്ടു ശതമാനം തോതില്‍ ഇടിഞ്ഞിട്ടുണ്ട്. മെയ് മാസത്തില്‍ ബിറ്റ്‌കോയിന്‍ മൂല്യം ഏഴു ശതമാനം തോതിലും ഇടിഞ്ഞിരുന്നു.