കൊച്ചി - ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച പോക്‌സോ കേസിൽ മോൻസൺ മാവുങ്കലിന് ജീവപര്യന്തം തടവ്. 5,25,000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. എറണാകുളം ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി ഇന്ന് രാവിലെ വിധിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ ആദ്യത്തെ വിധിയാണിത്. മറ്റു കേസുകളിലെല്ലാം ജാമ്യം നേടിയെങ്കിലും പോക്‌സോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. അതിനാൽ പ്രതിക്ക് ജയിലിൽ തുടരാം.