കൊച്ചി-ഞായറാഴ്ചമുതല്‍ എടവപ്പാതി സജീവമാകുമെന്ന് കാലാവസ്ഥാവകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ പല ജില്ലകളിലും ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ ഒന്നുമുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴയില്‍ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റര്‍ പെയ്യേണ്ടിയിരുന്നു. പെയ്തത് 126 മില്ലീമീറ്റര്‍ മാത്രം.
ഇപ്പോള്‍ 20വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെങ്കിലും മഴ തുടരാനാണ് സാധ്യത. കാലാവസ്ഥാവകുപ്പിന്റെ ദീര്‍ഘകാലപ്രവചനം അനുസരിച്ച് 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ സാധാരണയിലും കൂടിയ അളവില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
20 വരെ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മീന്‍പിടിത്തം വിലക്കി.
ഞായര്‍-പത്തനംതിട്ട, എറണാകുളം, ഇടുക്കി തിങ്കളാഴ്ച: ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ചൊവ്വാഴ്ച: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുണ്ട്.