ഗാനമേളകളിലെ നിറസാന്നിധ്യം അബ്ദുറഹ്മാന്‍ വിട പറഞ്ഞു

കോഴിക്കോട്- നഗരത്തിലെ സംഗീതാസ്വാദകര്‍ക്ക് സുപരിചിതനായ ചേളന്നൂര്‍ തെക്കേ മേലെടുത്ത് കുട്ട്യാലിയുടെ മകന്‍ അബ്ദുറഹ്മാന്‍(63) നിര്യാതനായി.
ടൗണ്‍ഹാളിലേയും ടാഗോര്‍ ഹാളിലേയും എന്നല്ല ഏതു ഗാനമേളയിലും ഓരോ പാട്ടുകള്‍ക്കും തന്റേതായ ചുവടുകളിലൂടെ ഡാന്‍സ് ചെയ്തിരുന്ന സംഗീതാസ്വാദകനായിരുന്നു. ഇദ്ദേഹത്തിന്റെ നൃത്തം ഗാനത്തോടൊപ്പം പ്രേക്ഷകരും നന്നായി ആസ്വദിച്ചിരുന്നു. ഇതു വഴി വലിയൊരു സൗഹൃദവലയം തന്നെ ഇദ്ദേഹത്തിനുണ്ട്. പഴയ ഹിന്ദി, മലയാളം പാട്ടുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ ഡാന്‍സ് ആസ്വാദകര്ക്ക് ഹരമായിരുന്നു.
ഭാര്യ:സക്കീന. മക്കള്‍ റഹീസ് ഖത്തര്‍, റഹിഷാന്‍  ദുബായ്. മരുമക്കള്‍ നാജിയ ചേന്ദമംഗലൂര്‍, അഷിക ജാഫര്‍ഖാന്‍ കോളനി, സഹോദരങ്ങള്‍ ആലിക്കോയ ചേളന്നൂര്‍, പാത്തു തറവട്ടത്ത്, , മറിയം പറമ്പിന്‍ മുകളില്‍, ജമീല മുതുവാട്ട്താഴം.

 

Latest News