Sorry, you need to enable JavaScript to visit this website.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽനിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹരജി തള്ളി

ബെംഗളുരു- ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളുരു സിറ്റി സെഷൻസ് കോടതി തള്ളി. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ ഹർജി. ഇ.ഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ബിനീഷ് ഒരു വർഷത്തോളം ജയിലിലായിരുന്നു. ബിനീഷിന് 2021 ഒക്ടോബറിൽ കോടതി ജാമ്യം അനുവദിച്ചത്. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തതാണു കേസിന്റെ തുടക്കം. തുടർന്നാണ് ബിനീഷിലേക്ക് അന്വേഷണം എത്തിയത്.
 

Latest News