Sorry, you need to enable JavaScript to visit this website.

ചരിത്രത്തോടുള്ള പക തീരുന്നില്ല; നെഹ്‌റു മ്യൂസിയത്തിൽനിന്ന് നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റി മോഡി സർക്കാർ

ന്യൂഡൽഹി - ചരിത്രത്തോടും ചരിത്ര സ്മാരകങ്ങളോടും മുഖം തിരിച്ച് വീണ്ടും കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്മൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരിൽ നിന്ന് നെഹ്‌റുവിനെ വെട്ടിമാറ്റി മോഡി സർക്കാർ. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻ.എം.എം.എൽ) പേര് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കിയാണ് മോഡി സർക്കാർ പുനർ നാമകരണം ചെയ്തത്. 
 പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയർമാനായുള്ള എൻ.എം.എം.എൽ സൊസൈറ്റിയുടെ ഇന്നലെ ചേർന്ന യോഗമാണ് നെഹ്‌റുവിന്റെ പേര് സ്ഥാപനത്തിൽനിന്നും വെട്ടിമാറ്റാൻ തീരുമാനിച്ചത്. മോഡിയുടെ അനുഗ്രഹാശിസ്സുകളോടെ, സൊസൈറ്റി വൈസ് പ്രസിഡന്റും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഇന്നലത്തെ യോഗത്തിലാണ് ചരിത്രത്തെ തമസ്‌കരിക്കുന്ന ഈ നിർണായക തീരുമാനം എടുത്തത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, അനുരാഗ് ഠാക്കൂർ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങൾ.

Latest News