ബംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ' ശക്തി സ്‌കീം' വഴി സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരിക്കുകയാണ്. വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും നടക്കുന്നുണ്ട്.കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവായ ലാവണ്യ ബല്ലാല്‍ ജെയ്‌ന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ബസില്‍ യാത്ര ചെയ്തപ്പോഴുള്ള ടിക്കറ്റാണ് ലാവണ്യ പങ്കുവച്ചത്. 'സീറോ ഫെയര്‍ ടിക്കറ്റ്' എന്ന് കുറിച്ചുകൊണ്ട് ടിക്കറ്റ് പിടിച്ച് ബസിലിരിക്കുന്ന ചിത്രമാണ് ലാവണ്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ചിത്രം ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു.
എന്നാല്‍ ലിപ്സ്റ്റിക് വാങ്ങാന്‍ കാശുള്ള താങ്കള്‍ക്ക് ബസ് ടിക്കറ്റ് എടുക്കാന്‍ കാശില്ലേ എന്നാണ് കമന്റുകള്‍ നിറഞ്ഞത്. ട്രോളുകള്‍ക്ക് ലാവണ്യ മറുപടിയും നല്‍കിയിട്ടുണ്ട്.
എന്റെ ലിപ്സ്റ്റിക് പുരുഷന്മാരെ ചൊടിപ്പിച്ചു എന്നതില്‍ എനിക്ക് പ്രശ്‌നമില്ല. ഇതിലൂടെ ശക്തി സ്‌കീമിന് കൂടുതല്‍ പബ്ലിസിറ്റി കിട്ടി. സ്ത്രീയായിരിക്കുന്നതും നല്ല വസ്ത്രവും മേക്കപ്പും ധരിക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു.' എന്നാണ് മറുപടിയായി ലാവണ്യ കുറിച്ചത്.