ആദിവാസി യുവാവിനെ കാപ്പാ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കുത്തിക്കൊന്നു

കൊല്ലപ്പെട്ട സാജന്‍, പ്രതി അനീഷ് എന്ന സിറിയക്


ഇടുക്കി - അടിമാലിയില്‍ ആദിവാസി യുവാവിനെ കാപ്പാ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തലമാലി കൊല്ലിയത്ത് അനീഷ് എന്ന സിറിയക്കിനെ (37) അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സാജന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അനീഷ് സാജനെ ആക്രമിച്ചത്. ശരീരത്തി പലഭാഗത്തായി കുത്തേറ്റ സാജന്‍ വീട്ടിനുള്ളില്‍ തന്നെ മരിച്ചു. അനീഷിനൊപ്പം ഒരു യുവതിയും കുട്ടിയും താമസിച്ചുവന്നിരുന്നു. താന്‍ ജയിലിലായിരുന്ന സമയത്ത് യുവതിയെയും  കുട്ടിയെയും സാജന്‍ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നുമാണ് അനീഷ് പൊലീസിനോട് പറഞ്ഞത്.  രാത്രിയില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് അനീഷ് പിയിലായത്.  കാപ്പ കേസില്‍പ്പെട്ട് ജയിലിലായ അനീഷ് മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്.

 

Latest News