വീണുകിട്ടിയ 10 ലക്ഷവുമായി രക്ഷപ്പെട്ടവര്‍ക്കെതിരെ കേസ്, പണം കണ്ടെടുത്തു

തൃശൂര്‍ -  വീണുകിട്ടിയ 10 ലക്ഷവുമായി രക്ഷപ്പെട്ടവര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്ന് പണം കണ്ടെടുത്തു. ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശി സുധീഷ്, സുഹൃത്ത് ബിജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ്   ഇവരുടെ വീട്ടില്‍ നിന്നും പണം കണ്ടെടുത്തത്.
പെരുമ്പിലാവ് കൊശമറ്റം ഫിനാന്‍സിലെ ജീവനക്കാരായ ആദിത്യന്‍, ജിതിന്‍ എന്നിവരില്‍ നിന്നാണ് 10 ലക്ഷം നഷ്ടപ്പെട്ടത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. കടവല്ലൂര്‍ കല്ലുപുറം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 50 ലക്ഷം എടുത്ത് കൊശമറ്റം ശാഖയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ ബാഗില്‍ നിന്ന് പണം താഴെ വീഴുകയായിരുന്നു. കൊശമറ്റം ശാഖയിലെത്തിയപ്പോള്‍ 40 ലക്ഷം രൂപ മാത്രേമേ മാനേജര്‍ക്ക് കൈമാറാന്‍ കഴിഞ്ഞുള്ളൂ. പണം ബാഗില്‍ നിന്ന് വീണു പോയെന്ന് പറഞ്ഞതോടെ മാനേജര്‍ ജലജ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ചക്ക് ശേഷം പണം കണ്ടെത്തിയത്. കുന്നംകുളം പോലീസ് 100 ഓളം സി.സി.ടി.വികളിലെ ദൃശ്യങ്ങളും സാക്ഷികളെയും പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്‌കൂട്ടറില്‍ പെരുമ്പിലാവ് ഭാഗത്തേക്ക് പോയിരുന്നു രണ്ടുപേരില്‍ പുറകില്‍ ഇരുന്ന യാളുടെ ബാഗില്‍ നിന്നും 500 രൂപയുടെ നോട്ട് കെട്ടുകള്‍ വീഴുന്നതും ആ സമയം പുറകില്‍ വന്ന ബുള്ളറ്റ് മോട്ടോര്‍സൈക്കിളിലെ രണ്ടു പേര്‍ പണമെടുത്ത് തീപ്പിലശേരി ഭാഗത്തേക്ക് പോകുന്നതായും കണ്ടെത്തിയത്. ആ വഴിയിലും സമീപ വഴികളിലുമുള്ളതായ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ബുള്ളറ്റിന്റെ നമ്പര്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഇരിങ്ങപ്പുറം സ്വദേശികളിലേക്ക് അന്വേഷണമെത്തിയത്.

 

 

Latest News