കൊൽക്കത്ത- പശ്ചിമബംഗാളിൽ സി.പി.എം റാലിക്ക് നേരെ ആക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിനമായ വ്യാഴാഴ്ചയും സംസ്ഥാനത്ത് സംഘർഷമാണ്. ദിൻജാപുർ ജില്ലയിലെ ചോപ്ര കാതൽബാരിയിലാണ് റാലിക്ക് നേരെ ആക്രമണം നടന്നത്. വെടിവെപ്പിൽ രണ്ടു സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടു. ഇരുപതോളം സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.