Sorry, you need to enable JavaScript to visit this website.

കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയോട് ക്യൂബന്‍ പ്രസിഡന്റ്

ഹവാന(ക്യൂബ) - സഹകരിക്കാന്‍ പറ്റുന്ന മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ്  മിഗേല്‍ ദിയാസ് കനേല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചക്കിടയിലാണ് കേരളവുമായി സഹകരിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചത്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി അടക്കമുള്ള സര്‍വകലാശാലകള്‍ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികളും ഉള്‍പ്പെടെ കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബന്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും ക്യൂബന്‍ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന അടുത്ത അവസരത്തില്‍ കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Latest News