Sorry, you need to enable JavaScript to visit this website.

ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരണമടഞ്ഞു

തൃശൂര്‍- തൃശൂരിലെ എറവില്‍ ആംബുലന്‍സും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരണമടഞ്ഞു. തൃശൂര്‍  വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. . ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിന്‍(36)സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് ഉച്ചയോടെ മരണമടയുകയായിരുന്നു. മകനെ ആശുപത്രിയില്‍ കാണിച്ച് ഓട്ടോയില്‍ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.  അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതിന്റെ ഭാര്യ നീതു, ഭാര്യപിതാവ് കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്. അന്തിക്കാട് പുത്തന്‍പീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സും ഓട്ടോയും നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

 

Latest News