കാണ്ടാമൃഗത്തെ വേട്ടയാടാനെത്തിയ മൂന്ന് പേരെ സിംഹങ്ങള്‍ ഭക്ഷിച്ചു. ദക്ഷിണാഫ്രിക്കയിലെ സിബൂയ വന്യജീവി സങ്കേതത്തിലാണ് സംഭവം. . കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ വന്യജീവി സങ്കേതത്തിലെ അധികൃതര്‍ കണ്ടെത്തി. 3 പേരുടെ സംഘമാണ് കൊല്ലപ്പെട്ടതെന്ന് വന്യജീവി സങ്കേതത്തിലെ അധികൃതര്‍ കണ്ടെത്തി. ഇതിന് അടുത്ത് നിന്നും കോടാലിയും തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത തരത്തിലുള്ള ഷൂകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വേട്ടക്കാര്‍ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല. ആഫ്രിക്കയില്‍ കാണ്ടാമൃഗ വേട്ട വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വേട്ടക്കാര്‍ കൊല്ലപ്പെട്ടത്. ഏഷ്യയില്‍ കാണ്ടാമൃഗത്തിന്റെ കൊമ്പിന് ആവശ്യക്കാര്‍ ഏറിയതാണ് വേട്ടക്കാരെ ഇതിലേക്ക് നയിക്കുന്നത്. കാണ്ടാമൃഗത്തിന്റെ കൊമ്പിന് ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഇവയുടെ ജീവനെടുക്കുന്നത്. സിംഹങ്ങള്‍ ഏറെയുള്ള പ്രദേശത്താണ് അവര്‍ എത്തിയത്. ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.