യാത്രക്കാരന്റെ ഒരു ട്വീറ്റ് രക്ഷിച്ചത് യു.പിയിലെ 26 പെണ്‍കുട്ടികളെ. മുസാഫര്‍പൂര്‍ബന്ദ്രആവദ് എക്‌സ്പ്രസിലെ യാത്രക്കാരനാണ് തട്ടിക്കൊണ്ടു പോകുകയാണെന്നു കുട്ടികളെ കുറിച്ച് സൂചന നല്‍കിയത്. ട്രെയിനിലെ എസ്5 കോച്ചില്‍ യാത്രചെയ്യുകയായിരുന്നു ഇയാള്‍. തന്റെ അടുത്തിരിക്കുന്ന കുട്ടികള്‍ ഇടയ്ക്കിടെ കരയുന്നത് ശ്രദ്ധയില്‍പ്പെട്ടു. കുട്ടികളുടെ ഒപ്പം രണ്ടു പുരുഷ•ാരും ഉണ്ടായിരുന്നു. ഉടന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തു.സോഷ്യല്‍ മീഡിയ വഴി സംഭവം ആര്‍പിഎഫിലുമെത്തി. ആര്‍പിഎഫിലെ രണ്ടുപേര്‍ വേഷം മാറി അര മണിക്കൂറിനുള്ളില്‍ ട്രെയിനില്‍ കയറിക്കൂടി. കോച്ചിലെത്തി കുട്ടികളേയും പുരുഷന്‍മാരേയും കൈയോടെ പിടികൂടി. ബിഹാറിലെ ചമ്പാരനില്‍ നിന്നുള്ളവരാണ് കുട്ടികള്‍. ചോദ്യം ചെയ്തപ്പോള്‍ വ്യത്യസ്തമായ ഉത്തരങ്ങളാണ് കുട്ടികളില്‍ നിന്നു ലഭിച്ചത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു കൈമാറി. കൂടെയുള്ള പുരുഷന്‍മാരെ കസ്റ്റഡിയില്‍ എടുത്തു.