ഡെറാഡൂണ്‍-ഉത്തരാഖണ്ഡിലെ കമാലുഗഞ്ചയില്‍ മുസ്ലിം കടകള്‍ ബലമായി അടപ്പിക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ തടഞ്ഞത് ഹിന്ദു കെട്ടിട ഉടമ. വര്‍ഗീയ ശക്തികളുടെ ധ്രുവീകരണ ശ്രമത്തിനിടിയില്‍ രാജ്യത്തിന്റെ ബഹുസ്വരതയുടെ ഓര്‍മ്മപ്പെടുത്തലായി ഈ സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തു.
ഇദ്ദേഹത്തിന്റെ കടയുടെ ഉടമ ഞാനാണെന്നും ഞാന്‍ ഉറപ്പുനല്‍കാമെന്നും പറഞ്ഞാണ് കെട്ടിട ഉടമ മുസ്ലിം വാടകക്കാരെ വീഡിയോയില്‍ സംരക്ഷിക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വീഡിയോകളും വാര്‍ത്തകളും പോസ്റ്റ് ചെയ്യുന്ന ട്വിറ്റര്‍ ഹാന്‍ഡിലായ ഹിന്ദുത്വ വാച്ച് വീഡിയോ പങ്കിട്ടു. അടുത്ത ദിവസം മുതല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ഗുണ്ടകളുടെ സംഘത്തെ നയിച്ച ഒരാള്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ തന്റെ വാടകക്കാര്‍ക്കായി കടകള്‍ തുറന്നുകൊടുക്കുമെന്ന് ഹിന്ദു കെട്ടിട ഉടമ തിരിച്ചടിച്ചു.
ഉത്തരകാശി ജില്ലയിലെ പുരോല പട്ടണത്തില്‍ വര്‍ദ്ധിച്ചുവരുന്ന സമുദായിക വിദ്വേഷത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവം. അതിനിടെ, ഈ മാസം 18ന് മഹാപഞ്ചായത്ത് നടത്താന്‍
ഡെറാഡൂണിലെ മുസ്ലീം മതനേതാക്കള്‍ ആഹ്വാനം ചെയ്തു. പുരോലയില്‍ ഹിന്ദു മഹാപഞ്ചായത്ത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് മുസ്ലിം മഹാ പഞ്ചായത്ത് പ്രഖ്യാപിച്ചത്.
When a group of far-right goons tried to forcibly close Muslim shops on Kamaluaganj road, a Hindu landlord came in between and stood up for Muslims. pic.twitter.com/b78jqd5zwP
— Mohammed firoz (@firozek77) June 15, 2023