Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മതപരിവർത്തന നിരോധന നിയമം പിൻവലിച്ച് കർണാടക; സ്‌കൂളിൽ ഭരണഘടനയുടെ ആമുഖം വായിക്കൽ നിർബന്ധമാക്കി

ബെംഗളൂരു - കർണാടകയിൽ ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം റദ്ദാക്കാൻ മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.
 ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2022 സെപ്തംബർ 30-നാണ് നിയമം കർണാടക നിയമസഭയിൽ പാസാക്കിയത്. ഇതിനെതിരെ കോൺഗ്രസ്, ജനതാദൾ എസ് ഉൾപ്പെടെ വിവിധ പാർട്ടികളിൽനിന്നും കേന്ദ്രങ്ങളിൽനിന്നും വ്യാപക വിമർശം ഉയർന്നിരുന്നു. ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ചെയ്തിയാണ് ബി.ജെ.പി സർക്കാർ കാണിച്ചതെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
 ആർ.എസ്.എസ് നേതാവ് കെ.ബി ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള പാഠം സ്‌കൂൾ പുസ്തകത്തിൽനിന്ന് ഒഴിവാക്കാനും കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതും മന്ത്രിസഭ യോഗം നിർബന്ധമാക്കിയിട്ടുണ്ട്.

Latest News