ചിറ്റൂർ (ആന്ധ്രാപ്രദേശ്) - അമിത വേഗതയിൽ വന്ന ലോറിയിടിച്ച് മൂന്ന് ആന ചത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പലമനേറിന് സമീപം ഭൂദൽബണ്ടയിലാണ് സംഭവം.
രണ്ട് കുട്ടിയാനകളുമായി വലിയ ആന റോഡ് മുറിച്ചുകടക്കുന്നതിനിടെ പച്ചക്കറി കയറ്റിവന്ന ലോറി അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആനയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പറയുന്നത്. ലോറിയുടെ മുൻവശത്തിനും സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സ്ഥലത്ത് എത്തിയ ഫോറസ്റ്റർ ശിവണ്ണ പ്രതികരിച്ചു.