Sorry, you need to enable JavaScript to visit this website.

മക്കയില്‍ കെ.എ.എം.സി മലയാളീസ് രക്തദാന ക്യാമ്പ് നടത്തി

മക്ക-കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് പരിശുദ്ധ ഹജ്ജിനു മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്ന ഹാജിമാര്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ എല്ലാ വര്‍ഷവും നടത്തുന്ന ക്യാമ്പില്‍ ഡോ .സുല്‍ത്താന്‍ അല്‍മാലികി (ബ്ലഡ് ബാങ്ക് ) സര്‍ട്ടിഫിക്കറ്റുകളും മെമന്റോയും വിതരണം ചെയ്തു. ജംഷാദ് ക്യാമ്പ് ഏകോപിപ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷഫീക് അബ്ദുറഹ്മാന്‍ ,അബ്ദുല്‍ സലാം ,മുഹമ്മദ് ഷമീം നരിക്കുനി ,അബ്ദുല്ല റഷീദ് ,അന്‍ഫാസ് ,ജീന്‍സില്‍ എന്നിവര്‍ ക്യാമ്പ്നിയന്ത്രിച്ചു

 

Latest News