Sorry, you need to enable JavaScript to visit this website.

കേസിന് പിന്നിൽ രാഷ്ട്രീയ വൈരം; പുരാവസ്തു തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കെ സുധാകരൻ ഹൈക്കോടതിയിൽ

കൊച്ചി - മോൻസൻ മാവുങ്കിലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തതെന്ന് ഹർജിയിൽ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ഹർജിയിലുണ്ട്.
 ആരേയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്രീയ വൈരം തീർക്കാനും, സമൂഹ മധ്യത്തിൽ തന്റെ പ്രതിഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസിൽ പ്രതി ചേർത്തതെന്നും അഡ്വ. മാത്യു കുഴൽനാടൻ മുഖേന സമർപ്പിച്ച മുൻകൂർ ജാമ്യേപക്ഷയിൽ വ്യക്തമാക്കി.
 ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നേരത്തെ നോട്ടീസ് നല്കിയിരുന്നുവെങ്കിലും 23-നേ ഹാജരാകാനാകൂവെന്ന് അദ്ദേഹം അറിയിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് പുറപ്പെടുവിച്ചതായും വിവരമുണ്ട്. 


 

Latest News