Sorry, you need to enable JavaScript to visit this website.

ഏകസിവില്‍ കോഡ്; ലോ കമ്മീഷന്‍ നീക്കത്തെ അപലപിച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- പൊതുജനങ്ങളില്‍നിന്നും അംഗീകൃത മതസംഘടനകളില്‍നിന്നും ഏകസിവില്‍ കോഡ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തേടാനുള്ള
കേന്ദ്ര നിയമ കമ്മീഷന്‍ നീക്കത്തെ ശക്തമായി അപലപിച്ച് കോണ്‍ഗ്രസ്. ധ്രുവീകരണ അജണ്ടയെ തുടര്‍ച്ചയായി ന്യായീകരിക്കാനുള്ള ശ്രമമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആരോപിച്ചു.
2018 ഓഗസ്റ്റില്‍ 21ാമത് ലോ കമ്മീഷന്‍ ഈ വിഷയത്തില്‍ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് പത്രക്കുറിപ്പില്‍ അംഗീകരിക്കുമ്പോള്‍ തന്നെ ലോ കമ്മീഷന്‍ പുതിയ അഭിപ്രായങ്ങള്‍ തേടുന്നത്  വിചിത്രമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രമേശ് പറഞ്ഞു.കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ തേടുമെന്ന് കഴിഞ്ഞ ദിവസമാണ് 22ാമത് ലോ കമ്മീഷന്‍ അറിയിച്ചത്.

 

Latest News