തിരുവനന്തപുരം - ബി ജെ പി സംഘടന ജനറല്‍ സെക്രട്ടറിയായ എം.ഗണേശനെ സ്ഥാനത്തുനിന്ന് നീക്കി. ആര്‍ എസ് എസിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗണേശന് സ്ഥാനം തെറിച്ചത.് തിരുവനന്തപുരം പാലോട് ചേര്‍ന്ന ഈര്‍ എസ് എസിന്റെ ത്രിദിന പ്രാന്തകാര്യ പ്രചാരക് ബൈഠക്ക് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തീരുമാനമെടുത്തത്. സഹസംഘടന സെക്രട്ടറിയായിരുന്ന കണ്ണൂര്‍ സ്വദേശി കെ സുഭാഷ് പുതിയ ജനറല്‍ സെക്രട്ടറിയാകും. എം ഗണേശനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനചലനം. സംഘടന നിലപാടില്‍ നിന്ന് എം. ഗണേശന്‍ വ്യതിചലിച്ചുവെന്ന് ആര്‍ എസ് എസ് വിലയിരുത്തി.