ജിദ്ദ - കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് സംഘം ജിദ്ദ തുറമുഖം വഴി ഇന്നലെ പുണ്യഭൂമിയിലെത്തി. ആദ്യ കപ്പലില്‍ സുഡാനില്‍ നിന്നുള്ള 245 ഹാജിമാരാണുണ്ടായിരുന്നത്. ഇത്തവണ സുഡാനില്‍ നിന്ന് 11,600 ഹാജിമാര്‍ കപ്പല്‍ മാര്‍ഗം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സുഡാനില്‍ നിന്നുള്ള ഹാജിമാര്‍ക്കു മാത്രമാണ് കപ്പല്‍ മാര്‍ഗമുള്ള യാത്രാ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ വിമാന മാര്‍ഗവും കരാതിര്‍ത്തി പോസ്റ്റുകള്‍ വഴിയുമാണ് സ്വീകരിക്കുന്നത്.