പാര്‍വതിപുരം- ഗ്രാമത്തിലെത്തിയ ഏഴംഗ ആനക്കൂട്ടം ബക്കറ്റിലും മറ്റു പാത്രങ്ങളിലും സൂക്ഷിച്ചിരുന്ന വെള്ളം കുടിച്ച ശേഷം മടങ്ങി. ആന്ധ്രപ്രദേശിലെ
പാര്‍വതിപുരം ജില്ലയില്‍ പൂജാരിഗുഡ ഗ്രാമത്തിലാണ് ആനക്കൂട്ടമെത്തിയത്.
ഗ്രാമവാസികള്‍ രണ്ട് ബക്കറ്റുകളിലായി സംഭരിച്ച വെള്ളം ആനകള്‍ കുടിക്കുന്നദൃശ്യങ്ങള്‍ പ്രചരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഒരു കുട്ടിയാന ഉള്‍പ്പടെ ഏഴ് ആനകളുടെ സംഘം ഗ്രാമത്തിലെത്തിയത്. ഗ്രാമവാസികള്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആനകള്‍ ഗ്രാമത്തിലേക്ക് കടക്കുകയായിരുന്നു. പരിഭ്രാന്തരായ ആളുകള്‍ വീടുകളിലേക്ക് ഓടിക്കയറി.