Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു; പ്രതി ബ്രസീൽ പൗരൻ

ഹൈദരാബാദ്- ലണ്ടനിലെ വെംബ്ലിയിൽ ഹൈദരാബാദ് സ്വദേശിനിയായ 27കാരി കുത്തേറ്റു മരിച്ചു. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയ  കോന്തം തേജസ്വിനിയെ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ റസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ ബ്രസീലുകാരൻ ആക്രമിക്കുകയായിരുന്നു. തേജസ്വിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. 28 വയസ്സുള്ള മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ പിന്നീട് അപകട നില തരണം ചെയ്തു. വെംബ്ലിയിലെ നീൽഡ് ക്രസന്റിലാണ് സംഭവം.
പ്രതി ബ്രസീലിയൻ പൗരനാണെന്നും പോലീസ് വ്യക്തമാക്കി. ഈ താമസസ്ഥലത്തേക്ക് ഒരാഴ്ച മുമ്പാണ് തേജസ്വിനി സുഹൃത്തുക്കളോടൊപ്പം മാറിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ബിരുദാനന്തര ബിരുദം നേടുന്നതിനായി തേജസ്വിനി ലണ്ടനിലേക്ക് പോയത്. 24 വയസ്സുള്ള ഒരു പുരുഷനെയും 23 വയസ്സുള്ള ഒരു സ്ത്രീയെയും സംഭവസ്ഥലത്ത് നിന്ന്  അറസ്റ്റ് ചെയ്തു. പുരുഷൻ കസ്റ്റഡിയിൽ തുടരുകയാണ്. തുടർനടപടികളൊന്നും കൂടാതെ സ്ത്രീയെ വിട്ടയച്ചു.
 

Latest News