അജ്മാന്- യു.എ.ഇയിലെ അജ്മാനില്‍ എണ്ണടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബംഗ്ലാദേശ് സ്വദേശി അല്‍ അമീന്റെ( 35)മൃതദേഹം നാളെ പുലര്‍ച്ചെ ദുബായില്‍ നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും.
ഈ മാസം നാലിന് അജ്മാനില്‍ ജറഫ് ഏരിയയില്‍ ആയിരുന്നു അപകടം. ഡീസല്‍ ടാങ്ക് റിപ്പയറിനിടെ അമീന് വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെയാണ് ടാങ്ക് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര് മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒരാളുടെ മൃതദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു.
യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശേരി സാമൂഹിക പ്രവര്ത്തകന് നിഹാസ് ഹാഷിം കല്ലറ,അബു ചേറ്റുവ എന്നിവരുടെ ഇടപെടലിലൂടെയാണ് നിയമനടപടികള്‍ വേഗത്തില്‍ പൂര്ത്തീകരിക്കാന്സാധിച്ചത്.