കൊച്ചി- കേരള മാനേജ്മെന്റ് അസോസിയേഷന് അസോചവുമായി സഹകരിച്ച് ഇന്‍ഡസ്ട്രി ഇന്ററാക്ഷന് സംഘടിപ്പിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്തനാഗേശ്വരന്‍ പ്രഭാഷണം നടത്തി.
സാമ്പത്തിക രംഗത്ത് വലിയ സാധ്യതകളിലേക്കാണ് ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കണോമി വഴി തുറന്നതെന്ന് ഡോ. വി. അനന്ത നാഗേശ്വരന്‍ പറഞ്ഞു. ഓണ്‍ലൈനായും ഡിജിറ്റല്‍ തലത്തിലും ഇ-കൊമേഴ്സ് ഉപഭോക്താക്കളിലേക്കും മാറിയത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉത്തേജനം നല്കി. ഈ പതിറ്റാണ്ടിലാണ് ഇന്ത്യ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തേക്ക് മാറിയത്.
കഴിഞ്ഞ പതിറ്റാണ്ടില്‍ ബാലന്‍സ് ഷീറ്റില്‍ നഷ്ടം രേഖപ്പടുത്തിയിട്ടുണ്ടാകാം. എന്നാല്‍ വരാനിരിക്കുന്ന വര്‍ഷങ്ങള്‍ പ്രതീക്ഷയുടേതാണ്. നിലവിലുള്ള അവസ്ഥയില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനുള്ള വഴിയിലൂടെയാണ് ഇന്ത്യ സഞ്ചരിക്കുന്നത്. 2014ല്‍ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ 2027ല്‍ മൂന്നാം സ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ കെ. എം. എ പ്രസിഡന്റ് ഡോ. നിര്‍മല ലില്ലി, ഡയറക്ട് ടാക്സസ് സെന്‍ട്രല്‍ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി കമലേഷ് വര്‍ഷിണി, കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കൗണ്‍സില്‍ അസോചം ചെയര്മാന് രാജസേതുനാഥ്, അസോചം അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ പൂജ അഹ്ലുവാലിയ, അസോചം സതേണ്‍ റീജിയന് ഡയറക്ടര്‍ ഉമാ നായര്‍ എന്നിവര്‍ പങ്കെടുത്തു.