ജിദ്ദ - രാജ്യത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ നാലിനം ഉൽപന്നങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. കുടിവെള്ളം, മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ, അത്തറുകൾ എന്നിവ കാറുകളിൽ സൂക്ഷിക്കരുത്. ഉയർന്ന താപനില ഇത്തരം വസ്തുക്കളുടെ സുരക്ഷയെ ബാധിക്കും. പുറത്തെ താപനില 27 ഡിഗ്രിയാണെങ്കിൽ കാറിനകത്തെ താപനില 20 മിനിറ്റിനു ശേഷം 31 ഡിഗ്രിയും 40 മിനിറ്റിനു ശേഷം 47 ഡിഗ്രിയും 60 മിനിറ്റിനു ശേഷം 50 ഡിഗ്രിയുമായിരിക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.