Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളില്‍ പകുതിയിലേറെയും  റെയില്‍വേ ഉദ്യോഗസ്ഥരുടെ പിഴവു കൊണ്ട് സംഭവിക്കുന്നത് 

ന്യുദല്‍ഹി- ഇന്ത്യയിലെ  ട്രെയിന്‍ അപകടങ്ങളില്‍ പകുതിയിലേറെയും റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ട് സംഭവിക്കുന്നതാണെന്ന റിപ്പോര്‍ട്ട്. 2017-18 നും 2021-22 നും ഇടയില്‍ നടന്ന ട്രെയിന്‍ അപകടങ്ങളില്‍ 55 ശതമാനത്തിനും കാരണമായത് റെയില്‍വേ ജീവനക്കാരുടെ പിഴവാണെന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷനില്‍ നിന്നുള്ള ഡേറ്റ കാണിക്കുന്നു. മാത്രമല്ല, 2017-18 നും 2022-23 നും ഇടയില്‍ നടന്ന അപകടങ്ങളില്‍ 75 ശതമാനവും പാളം തെറ്റിയത് മൂലം ഉണ്ടായവയാണ്. 
കമ്മീഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി (സിആര്‍എസ്), റെയില്‍വേ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ഡേറ്റയില്‍ നിന്ന് 2021-22 ല്‍ ഏകദേശം 43 ശതമാനം ട്രെയിന്‍ അപകടങ്ങളും റെയില്‍വേ ജീവനക്കാരുടെ ജോലിയിലെ പിഴവ് മൂലമാണെന്ന് കാണിക്കുന്നു.
റോഡ് ഉപയോക്താക്കള്‍, യാത്രക്കാര്‍, എന്നിവരുള്‍പ്പെടെ, 2021-22ല്‍ നടന്ന അപകടങ്ങളില്‍ 55 ശതമാനവും മനുഷ്യ പിഴവ് മൂലമാണ്. 2020-21ല്‍ ഇത് 73 ശതമാനമായിരുന്നു. അഞ്ച് വര്‍ഷത്തെ ശരാശരി കണക്കുകള്‍ കാണിക്കുന്നത് ഏകദേശം 75 ശതമാനം ട്രെയിന്‍ അപകടങ്ങളും മനുഷ്യ പിഴവ് മൂലമാണെന്നാണ്. 
ട്രെയിന്‍ അപകടങ്ങളില്‍ മറ്റൊരു പ്രധാന പങ്കുവഹിക്കുന്നത് പാളം തെറ്റലാണ്. 2017-18 നും 2022-23 നും ഇടയില്‍, 292 ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതില്‍ 220 എണ്ണം പാളം തെറ്റിയതാണ്. പാളം തെറ്റിയതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായി, ഇത് 28 അപകടങ്ങള്‍ക്ക് കാരണമായതായി ഇഞട, ഇന്ത്യന്‍ റെയില്‍വേ എന്നിവയില്‍ നിന്നുള്ള ഡേറ്റ കാണിക്കുന്നു.കോവിഡിന് ശേഷം ഇന്ത്യയിലുടനീളമുള്ള ട്രെയിന്‍ അപകടങ്ങളുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വീണ്ടും വര്‍ധനവുണ്ടായി.
 

Latest News