ചെന്നൈ- നാൽപതിലധികം വരുന്ന ആളുകൾ തന്നെ ആളുകൾ തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സൈനിക ജവാന്റെ ഭാര്യ ആരോപിച്ചു. 40-ലധികം പേർ തന്നെ ആക്രമിച്ചുവെന്നും അസഭ്യം പറയുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. ഞങ്ങളുടെ കുടുംബത്തെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അവർ എന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും ജവാന്റെ ഭാര്യ വെല്ലൂരിൽ പറഞ്ഞു. തന്റെ ഭാര്യയുടെ വസ്ത്രാക്ഷേപം നടത്തി ചിലർ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് കഴിഞ്ഞ ദിവസം ജവാൻ ആരോപിച്ചിരുന്നു.
ജവാൻ നൽകിയ പരാതിയിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി തിരുവണ്ണാമലൈ പോലീസ് സൂപ്രണ്ട് കാർത്തികേയൻ പറഞ്ഞു.
'ജവാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്ഐആർ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) ഫയൽ ചെയ്തു. രണ്ട് പ്രതികളായ രാമു, ഹരിപ്രസാദ് എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്- എസ്പി പറഞ്ഞു. സിവിൽ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.