നോയിഡ-ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണ് 24 കാരിയായ മോഡൽ മരിച്ചു. വൻഷിക ചോപ്ര എന്ന യുവതിയാണ് മരിച്ചത്. നോയിഡയിലെ സെക്ടർ 16 എയിലുള്ള ഫിലിം സിറ്റിയിലെ ലക്ഷ്മി സുഡിയോയിലാണ് അപകടമുണ്ടായത്. ലൈറ്റിംഗ് ആവശ്യങ്ങൾക്കായി സ്ഥാപിച്ച ഇരുമ്പ് തൂണാണ് തകർന്നത്. മോഡൽ തൽക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ബോബി രാജ് പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു. ഫാഷൻ ഷോ സംഘാടകനെയും മറ്റു നാലുപേരെയും അറസ്റ്റ് ചെയ്തുവെന്ന് നോയിഡ അഡീഷണൽ ഡിസിപി മോഹൻ അവസ്തി പറഞ്ഞു. ഫാഷൻ ഷോയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.