ബറേലി- ലൗ ജിഹാദ് ഉത്ഭവിക്കുന്നതെന്ന് മദ്രസകളില്‍നിന്നാണെന്നും രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്നും വിഎച്ച്പി നേതാവ് സാധ്വി പ്രാചി.
ഹിന്ദുക്കള്‍ പണം സമ്പാദിക്കുന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കന്നുള്ളൂ. എന്നാല്‍ ഒരു പ്രത്യേക സമൂഹം ഇന്ത്യ ഭരിക്കുന്നതിനെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഇന്ത്യ ഭരിക്കാനുള്ള അജണ്ടയാണ് അവരുടെ പക്കലുള്ളത്- പ്രാചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലൗ ജിഹാദ് ആരംഭിക്കുന്നത് മദ്രസകളില്‍ നിന്നാണ്. അതിനെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കപ്പെടുന്നതാണ് ലൗ ജിഹാദ്' വര്‍ദ്ധിക്കുന്നതിന്റെ കാരണം. ഇന്ത്യയില്‍ മദ്രസകള്‍ പൂട്ടുന്ന ദിവസം 'ലൗ ജിഹാദ്' ഇല്ലാതാകും. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും സമാധാനവും ഐക്യവും ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
ഹിന്ദു സ്ത്രീകളെ വിവാഹത്തിലൂടെ മതപരിവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ മുസ്ലിം പുരുഷന്മാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കാന്‍ ബിജെപി നേതാക്കളും സംഘ്പരിവാര്‍ പ്രവര്‍ത്തകരും പലപ്പോഴും ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്'.
യുപി മുഖ്യമന്ത്രിയാകാനുള്ള സ്വപ്‌നങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉപേക്ഷിക്കണമെന്ന് വിഎച്ച്പി നേതാവ് പറഞ്ഞു.
അദ്ദേഹം യുപി മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകില്ല, 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി തന്നെ തിരിച്ചുവരും. ജനങ്ങള്‍ക്ക് ഇത് അറിയാം. അവര്‍ മോഡിജിക്ക് മാത്രമേ വോട്ട് ചെയ്യൂ,' സാധ്വി പ്രാചി പറഞ്ഞു.
ഉത്തരാഖണ്ഡില്‍ ഒരു പള്ളിയും നീക്കം ചെയ്തിട്ടില്ലെന്നും അനധികൃത ശവകുടീരം മാത്രമാണ് തകര്‍ക്കുന്നതെന്നും സാധ്വി പ്രാചി അവകാശപ്പെട്ടു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്ത് അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കയ്യേറ്റ വിരുദ്ധ യജ്ഞം നടത്തിവരികയാണ്. ദേവഭൂമിയില്‍ അഹിന്ദുക്കളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും ഉത്തരാഖണ്ഡില്‍ നിന്ന് ഹിന്ദുക്കളുടെ പലായനം നടക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.