Sorry, you need to enable JavaScript to visit this website.

വര്‍ക്ക് ഷോപ്പില്‍ എത്തിച്ച കാറില്‍ നിന്നും പുകയില ഉത്പന്നം പിടിച്ചു

തൊടുപുഴ-വാഹനാപകടത്തില്‍ മുന്‍ഭാഗം തകര്‍ന്ന കാറിന്റെ ഡിക്കിക്കകത്ത് നിന്നും 29000 രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചു.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈ.എസ്.പിയും  സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മങ്ങാട്ടുകവലയിലെ വര്‍ക്ക് ഷോപ്പില്‍ സൂക്ഷിച്ച കാറില്‍ നിന്നും ഇവ കണ്ടെത്തിയത്.  
വാഴപ്പള്ളിക്ക് അടുത്ത് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് തകര്‍ന്ന കാര്‍ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ട് വന്നപ്പോഴാണ് രഹസ്യ വിവരം ഡിവൈഎസ്പിക്ക് ലഭിക്കുന്നത്. ഉടമ പെരുമ്പിള്ളിച്ചിറ വായംപാടത്ത് വീട്ടില്‍ നജീം കരിം (42) തന്നെയാണ് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ട് വന്നതെന്ന് വര്‍ക്ക്‌ഷോപ്പ് ഉടമ പറഞ്ഞു. ഇയാള്‍ക്ക് എതിരെ കേസ് എടുത്തു. പ്രതി ഒളിവിലാണ്.
ക്ലിന്‍ തൊടുപുഴയുടെ ഭാഗമായി തയ്യാറാക്കിയ മയക്കുമരുന്നു വാഹകരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാളെ പോലീസ് തെരഞ്ഞു വരുമ്പോഴാണ്  ഈ സംഭവം. വര്‍ക്ക്‌ഷോപ്പില്‍ നിന്നും സ്റ്റേഷനില്‍ എത്തിച്ച കാറും നിരോധിത പുകയില ഉത്പന്നങ്ങളും കോടതിയില്‍ ഹാജരാക്കും.  ഉത്പന്നങ്ങള്‍ കാറില്‍ കൊണ്ട് പോയി ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൊടുക്കുകയാണ് പ്രതിയുടെ രീതി എന്ന് പോലീസ് പറഞ്ഞു. സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സിദ്ദിഖ് അബ്ദുല്‍ ഖാദര്‍, ഷംസുദ്ദീന്‍, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

Latest News