അബുദാബി-യു.എ.ഇയില്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കുള്ള ഈദുല്‍ അദ്ഹാ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ 12 വരെയാണ് (ജൂണ്‍ 27 മുതല്‍ 30 വരെ)അവധിയെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അതോറിറ്റി (എഫ്.എ.എച്ച്.ആര്‍) അറിയിച്ചു.
ജൂണ്‍ 27 നാണ് അറഫാ ദിനം പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസം ജൂണ്‍ 28ന് ഈദും. വാരാന്ത അവധി ദിനങ്ങള്‍ കൂടി ചേര്‍ന്നുവരുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ദിവസത്തെ അവധി ലഭിക്കും. ജൂലൈ മൂന്നിനാണ് ഓഫീസുകള്‍ വീണ്ടും തുറക്കുക.