അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ദുരിതമുണ്ടാക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കാറുള്ളത്. സമീപ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതും പതിവാണ്. ഇപ്പോഴിതാ അഗ്നിപര്‍വതം പാടാനും തുടങ്ങിയിരിക്കുന്നു. ഇക്വഡോറിലെ കോടോപാക്‌സി അഗ്‌നിപര്‍വ്വതമാണ് മൂളാനും പാടാനും തുടങ്ങിയത്. 2015ല്‍ സജീവമായ ശേഷം ലാവയ്ക്കും പുകയ്ക്കുമൊപ്പം അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വിചിത്രമായ ശബ്ദങ്ങളാണ് കോടോപാക്‌സിക്ക് ഈ പേര് കിട്ടാന്‍ കാരണം. അഗ്‌നിപര്‍വ്വതങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള ശബ്ദമുയരുന്നത് പതിവാണെങ്കിലും അത് മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ സാധിക്കാത്ത വിധം കുറഞ്ഞ ശബ്ദത്തിലായിരിക്കും. 2015 ഓഗസ്റ്റിലുണ്ടായ സ്‌ഫോടനത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ആദ്യമായി വിചിത്ര ശബ്ദമുയരുന്നത്. സെപ്തംബറിനും അടുത്ത വര്‍ഷം ഏപ്രിലിനും ഇടയില്‍ 37 തവണ ഇത്തരത്തിലുള്ള ശബ്ദം അഗ്‌നിപര്‍വ്വതത്തില്‍ നിന്നുണ്ടായി. ഒരു പ്രാവശ്യം ശബ്ദമുണ്ടാകുമ്പോള്‍ പന്ത്രണ്ട് തവണ വരെ അത് തുടര്‍ച്ചയായി ഉണ്ടാകാറുണ്ട്. ഇടയ്ക്കാകട്ടെ ഒരു മിനിട്ട് വരെ നീണ്ടു നില്‍ക്കുന്ന ചില ശബ്ദങ്ങള്‍ ഒരു വലിയ മണിയടിക്കുന്നത് പോലെ അനുഭവപ്പെടുമെന്നാണ് ഭൗമശാസ്ത്രജ്ഞ•ാര്‍ പറയുന്നു. ഇത് ക്രമീകരിച്ച് പരിശോധന നടത്തിയ ഗവേഷകര്‍ക്ക് ഒരു സംഗീതോപകരണം വായിക്കുന്ന താളത്തിലാണ് ശബ്ദം അനുഭവപ്പെട്ടത്.