Sorry, you need to enable JavaScript to visit this website.

സച്ചിന്‍ പൈലറ്റ് ഇന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് പുറത്തു പോകുമോ? ഉറ്റുനോക്കി ഹൈക്കമാന്‍ഡ്

ജയ്പൂര്‍ - രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണ്ണായക ദിനമാണ്. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച്  യുവ നേതാവ് സച്ചിന്‍ പൈലറ്റിന്റെ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ഇന്ന് രാജസ്ഥാനിലെ ധൗസയില്‍ സച്ചിന്‍ വിളിച്ച് ചേര്‍ത്ത രാജേഷ് പൈലറ്റ് അനുസ്മരണ സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വരെയും മനസ്സുതുറക്കാന്‍ സച്ചിന്‍ തയ്യാറായിട്ടില്ല എന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കുഴക്കുന്നത്. 
സച്ചിന്‍ പാര്‍ട്ടി വിടില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറയുന്നു. എന്നാല്‍ സച്ചിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ് ഹൈക്കമാന്‍ഡ്. അവസരം മുതലാക്കാന്‍ ബി ജെ.പി ദേശീയ നേതൃത്വം രംഗത്തുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ സച്ചിന്‍ പൈലറ്റിന്റെ തുടര്‍ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അനുകൂല സാഹചര്യമുണ്ടായാല്‍ ഉടന്‍ ഇടപെടണം എന്ന നിര്‍ദ്ദേശം അമിത്ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേതിന് വ്യത്യസ്തമായി, രാജേഷ് പൈലറ്റ് അനുസ്മരണ സമ്മേളനത്തില്‍ തന്റെ ശക്തി പ്രകടനമാക്കി മാറ്റാനുള്ള നീക്കത്തിലാണ് സച്ചിന്‍ പൈലറ്റ്. രാവിലെ 10 മണിക്ക് ഭണ്ടാണയിലാണ് സച്ചിന്‍ സമ്മേളനം വിളിച്ചിരുക്കുന്നത്.

 

Latest News