മുംബൈ- മുസ്‌ലിം സംവരണം ആവശ്യമില്ല എന്ന നിലപാടാണ് ബി.ജെ.പിക്കുള്ളതെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതം അടിസ്ഥനമാക്കിയുള്ള സംവരണം ആവശ്യമില്ല. മുസ്‌ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അമിത് ഷാ പറഞ്ഞു. ഇക്കാര്യത്തില്‍ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .മഹാരാഷ്ട്രയിലെ നാന്ദേഡില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.കര്‍ണാടകയില്‍ വീര്‍ സവര്‍ക്കറെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നിലപാട് തന്നെയാണോ ഉദ്ധവ് താക്കറെയ്ക്കുള്ളതെന്ന് അമിത് ഷാ ചോദിച്ചു. മുത്തലാഖ്, അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണം, ഏകീകൃത സിവില്‍ കോഡ് എന്നീ വിഷയങ്ങളില്‍ താക്കറെ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.