(മുക്കം) കോഴിക്കോട് - ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് വൈകുന്നേരം 5.45ഓടെ കൂടരഞ്ഞി മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടവരെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ, കക്കാടംപൊയിൽ സ്വദേശി തോട്ടപ്പള്ളി കുന്നത്ത് ജിബിനു(22)മാണ് മരിച്ചത്. അപകടത്തിൽ ബൈക്കും ഓട്ടോയും തകർന്നു.