തേനി- ഡി. എം. കെ നേതാവിന്റെ മകളെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ധര്‍മപുരിയിലെ ഡി. എം. കെ കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷ (23) കൊല്ലപ്പെട്ട സംഭവത്തിലാണ് 17കാരന്‍ പിടിയിലായത്.
ഹര്‍ഷയെ കൊമ്പൈ വനമേഖലയില്‍ ബുധനാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസിന് സ്ഥലത്തു നിന്നും ലഭിച്ച മൊബൈല്‍ ഫോണാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ഹര്‍ഷ അവസാനമായി 17കാരനെയാണ് വിളിച്ചതെന്ന് കണ്ടെത്തിയതോടെ ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. അതോടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭ്യമായി. കൊല്ലപ്പെട്ട യുവതിയും പ്രതിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഹര്‍ഷയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചതോടെ കൊലപപ്പെടുത്തുകയായിരുന്നുവത്രെ.