പട്‌ന-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിനോട് ഉപമിച്ച് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ അരാരിയയില്‍ ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലാദിനെപ്പോലെ താടി നീട്ടി രാജ്യത്ത് കറങ്ങിനടന്ന രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കില്ല. രാഷ്ട്രീയത്തില്‍ 50 വയസ്സുള്ള കുട്ടിയായാണ് ഞങ്ങള്‍ അദ്ദേഹത്തെ കാണുന്നതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
ബിഹാറില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കന്നുകാലി കൊലപാതകം, ലൗ ജിഹാദ്, അനധികൃത നുഴഞ്ഞുകയറ്റം തുടങ്ങിയ നടപടികള്‍ അവസാനിപ്പിക്കുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ പറഞ്ഞു.