ന്യൂദല്‍ഹി - ലൈംഗികാരോപണം ഉയര്‍ന്ന ബി ജെ പി എം പിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പരാതികളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അതുണ്ടായില്ലെങ്കില്‍ കടുത്ത നടപടികള്‍ എടുക്കുമെന്നും ഇവര്‍ പറഞ്ഞു. ഞങ്ങള്‍ കടന്നു പോകുന്ന മാനസിക സമ്മര്‍ദ്ദം എത്രത്തോളം ആണെന്ന് ആര്‍ക്കും മനസ്സിലാകില്ലെന്ന് ഗുസ്തിതാരം സാക്ഷി മാലിക്ക് പറഞ്ഞു. ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കൂ. സോനിപത്തില്‍ നടത്തുന്ന ഖാപ്പ് പഞ്ചായത്തിനോട് അനുബന്ധിച്ചാണ് സാക്ഷി മാലിക് നിലപാട് അറിയിച്ചത്.