Sorry, you need to enable JavaScript to visit this website.

കളിക്കിടെ ആലുവയില്‍ ആല്‍മര കൊമ്പ് ഒടിഞ്ഞ് വീണ് എട്ടുവയസുകാരന്‍ മരിച്ചു

കൊച്ചി - ഫുട്‌ബോള്‍ കളിക്കിടെ ആലുവയില്‍ ആല്‍മരം കൊമ്പ് ഒടിഞ്ഞ് വീണ് എട്ടുവയസുകാരന്‍ മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പില്‍ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആല്‍മര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

 

Latest News