പ്രയാഗ് - കാമുകിയെ കൊന്ന് മൃതദേഹം വീട്ടിലെ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലെ യമുനപാരിലാണ് സംഭവം.
35-കാരിയായ രാജ് കേസറിന്റെ മൃതദേഹമാണ് ടാങ്കിനുള്ളിൽനിന്ന് പോലീസ് പുറത്തെടുത്തത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അരവിന്ദനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ നിർമാണത്തിലിരിക്കുന്ന ജലസംഭരണിയിയിലാണ് യുവതിയുടെ മൃതദേഹം ഒളിപ്പിച്ചുവെച്ചത്.
മെയ് 30 മുതൽ യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നല്കിയിരുന്നു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് യമുനാപർ കർച്ചന പോലീസ് പറഞ്ഞു.