Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഷമക്കെതിരായ കുപ്രചാരണം നിര്‍ത്തണം; വിശദീകരണവുമായി മന്ത്രാലയം

ന്യൂദല്‍ഹി- മിശ്രവിവാഹിതരെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ പ്രചാരണം തുടരുന്നതിനിടയില്‍ വിശദീകരണവുമായി മന്ത്രാലയം. ഉത്തര്‍ പ്രദേശ് സ്വദേശിനിയായ തന്‍വി സേത്തിന് എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടും രേഖകള്‍ പരിശോധിച്ചുമാണ് പാസ്‌പോര്‍ട്ട് അനുവദിച്ചതെന്ന് വിദേശ മന്ത്രാലയം വിശദീകരിച്ചു.
തന്‍വി സേത്തിന് പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുമ്പോള്‍ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചിരുന്നു. ജൂണ്‍ 20ന് പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം അവര്‍ സമര്‍പ്പിച്ച രേഖകള്‍ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു- വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്തശേഷം പോലീസ് വെരിഫിക്കേഷന്‍ നടത്തുന്ന പോസ്റ്റ്-പി.വി അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് നല്‍കിയത്. തന്‍വി സേത്തിനെതിരായ പോലീസ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിമിനെ വിവാഹം ചെയ്തതിനാല്‍ തനിക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടതും പാസ്‌പോര്‍ട്ട് അനുവദിച്ചതും.
അപേക്ഷകന്‍ ഇന്ത്യന്‍ പൗരനാണോ, ഏതെങ്കിലും ക്രിമിനല്‍ കേസുണ്ടോ എന്നീ രണ്ടു കാര്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തുന്നത്. ഈ രണ്ട് പോയിന്റുകളാണ് ആറു ചോദ്യങ്ങളായി വെരിഫിക്കേഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ രണ്ട് കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ അധികം ചേര്‍ത്തിരുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പേര് സാദിയ എന്നാണ്, നോയിഡയിലാണ് താമസം. ഇതായിരുന്നു രണ്ട് കാര്യങ്ങളെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് മാര്യേജ് സര്‍ട്ടിഫിക്കറ്റ് അനിവാര്യമായ രേഖയല്ലെന്നും അതുകൊണ്ട് തന്നെ അതില്‍ പേര് മാറിയത് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തുടരുന്ന തെറ്റായ പ്രചാരണങ്ങള്‍ കണക്കിലെടുത്താണ് ഈ വിശദീകരണം നല്‍കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു. വസ്തുതകള്‍ കണക്കിലെടു

 

Latest News