കോട്ടയം - ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ യുവാവ് അടിച്ചു കൊന്നു. തലപ്പലം അമ്പാറയില്‍ ഭാര്‍ഗവിയാണ് (48 )കൊല്ലപ്പെട്ടത്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോന്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാര്‍ഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച് വരുന്നത്. . മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.